![](/wp-content/uploads/2019/06/honey-and-ginger.jpg)
ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഒരു എളുപ്പവഴിയുണ്ട്. വീട്ടില്‍ തേനും ഇഞ്ചിയും ഉണ്ടാകുമല്ലോ. ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ ഏറ്റവും മികച്ചതാണ് തേനും ഇഞ്ചിയും. ദിവസവും വെറും വയറ്റില്‍ ഒരു സ്പൂണ്‍ തേനും അതില്‍ ഒരു കഷണം ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read Also : ‘പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, സുരക്ഷിതമായ തിരഞ്ഞെടുപ്പുകള്‍ നടത്തുക’: ലോകാരോഗ്യ സംഘടന
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും തേനും ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും തേനും ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ 20-25 കലോറി കുറയ്ക്കും. കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും ദിവസവും വെറും വയറ്റില്‍ തേന്‍ കഴിക്കുന്നത് ഗുണം ചെയ്യും.
തേനില്‍ ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മെറ്റബോളിസം കൂട്ടാന്‍ സഹായിക്കുന്നതിനാല്‍ ഭക്ഷണത്തില്‍ നിന്നും അധികമായി ശരീരത്തില്‍ എത്തുന്ന കൊഴുപ്പും ഊര്‍ജ്ജവും തങ്ങി നില്‍ക്കാതെ നോക്കുന്നു. തേനില്‍ അമിനോ ആസിഡ്, വിറ്റാമിന്‍, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
Post Your Comments