Latest NewsKeralaNews

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന ഭീതി: കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി

അതേസമയം, തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടുമെന്ന ഭീതിയിൽ പൊലീസ്. കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. വാഹനവ്യൂഹം കുന്നംകുളം നഗരത്തിലൂടെ കടന്നു പോകുന്നതിന്റെ ഭാഗമായാണ് നടപടി.

നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കുന്നംകുളം പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. കുന്നംകുളം നഗരസഭ കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമായ ബിജു സി.ബേബി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ പി.ഐ.തോമസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.

Read Also: അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് പദ്ധതി: അഞ്ചു ലക്ഷം പേർക്ക് വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയെന്ന് മന്ത്രി വീണാ ജോർജ്

അതേസമയം, തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button