കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലും 20 കോടി രൂപ കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം പിടിച്ചെടുത്തത്.
അർപ്പിത മുഖർജിയുടെ വസതിയിൽ നിന്നും 21 കോടി രൂപ ക്യാഷ് ആയി കണ്ടെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് രണ്ടാമത്തെ പരിശോധനയിൽ ഈ പണം പിടിച്ചെടുക്കുന്നത്. കറൻസി കൂടാതെ മൂന്ന് കിലോ സ്വർണ്ണവും ഇവരുടെ രണ്ടാമത്തെ ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം രണ്ട് കോടി രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.
Also read: രോഗപീഡകൾ നീക്കുന്ന വൈദ്യനാഥ അഷ്ടകം
പശ്ചിമ ബംഗാളിൽ നടന്ന അധ്യാപക, അധ്യാപകേതര തസ്തികകളിലേക്കുള്ള നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. അഴിമതിയുമായി ബന്ധപ്പെട്ട് അർപ്പിതയെയും പാർത്ഥ ചാറ്റർജിയെയും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.
Post Your Comments