KeralaLatest News

വിദ്യാർത്ഥികളെ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി സമരം ചെയ്യിച്ച എസ്എഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച

പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് സ്കൂളിൽ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയോ സ്കൂൾ അധികൃതരുടെയോ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി രാഷ്ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ എസ്എഫ്ഐക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു ദേശീയ ബാലാവകാശ കമ്മീഷനും, കേരള പോലീസ് മേധാവിക്കും യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പരാതി നൽകി.

സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സമരത്തിന് കൊണ്ട് പോയെന്ന് പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെയാണ് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്ന് പരാതി നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല.

സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ കൂട്ടുനിന്നാണ് എസ്എഫ്ഐക്കാർ വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നാണ് യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിക്കുന്നത്. ഈ മാർച്ചിലാണ് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയത്.

എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാർച്ച്. കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button