ErnakulamLatest NewsKeralaNattuvarthaNews

യുവാവിനെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കാപ്പ ചുമത്തി നാടുകടത്തി

ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഡി.​ഐ.​ജി നി​ര​ജ് കു​മാ​ർ ഗു​പ്ത​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്

വൈ​പ്പി​ൻ: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എ​ട​വ​ന​ക്കാ​ട് താ​ന്ന​പ്പി​ള​ളി വീ​ട്ടി​ൽ ര​ഞ്ജു (39) നെ​യാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഡി.​ഐ.​ജി നി​ര​ജ് കു​മാ​ർ ഗു​പ്ത​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

Read Also : വിചിത്രം! പുരുഷൻ ആണെന്ന് തെളിയിച്ചാൽ മാത്രമേ ഈ ഗ്രാമത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ സാധിക്കൂ

ഞാ​റ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ 4 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, അ​ടി പി​ടി, ത​ട്ടി കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സൈ​ജു ത​ങ്ക​ച്ച​ൻ എ​ന്ന​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇയാളെ കാ​പ്പ​ ചുമ​ത്തി നാ​ടു​ക​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button