
പലവിധ ആചാരങ്ങളാൽ സമൃദ്ധമാണ് ലോകം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ ഒട്ടനേകം ആചാരങ്ങളാണുള്ളത്. കേൾക്കുമ്പോൾ നമുക്ക് അമ്പരപ്പ് തോന്നുന്ന ആചാരങ്ങളുമുണ്ട്. അത്തരത്തിൽ ഒരു ആചാരമാണ് ആമസോണിലെ സതാരെ-മാവ ഗോത്രവർഗക്കാർക്കിടയിൽ ഉള്ളത്. വിവാഹം കഴിക്കണമെങ്കിൽ ആൺകുട്ടികൾ തങ്ങൾ പുരുഷന്മാർ ആണെന്ന് ‘തെളിയിക്കണം’. കേൾക്കുമ്പോൾ വിചിത്രമെന്ന തോന്നാം. പുരുഷൻ എന്ന് പറഞ്ഞാൽ ഇവിടെ ധൈര്യശാലി എന്നാണ് കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ പുരുഷൻ ആണെന്ന് തെളിയിക്കണമെങ്കിൽ, സമൂഹത്തിന് മുന്നിൽ തങ്ങളുടെ ധൈര്യവും ഇവർക്ക് തെളിയിക്കേണ്ടതായി വരുന്നു.
തങ്ങൾ എത്രത്തോളം ധൈര്യശാലികൾ ആണെന്ന് ആൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ തെളിയിക്കണം. സ്വയം തെളിയിക്കാൻ ആൺകുട്ടികൾ നൂറുകണക്കിന് അപകടകരമായ ഉറുമ്പുകളിൽ നിന്ന് സ്വയം രക്ഷപ്പെടണം. ഈ പരീക്ഷയിൽ വിജയിക്കാതെ ഈ ആൺകുട്ടികൾക്ക് വിവാഹം പോലും കഴിക്കാൻ കഴിയില്ല. ധൈര്യം തെളിയിച്ചാൽ മാത്രം പോരാ, സമൂഹത്തിലെ എല്ലാവരും ഇത് അംഗീകരിക്കുകയും വേണം.
ഉറുമ്പുകൾ നിറഞ്ഞ കുട്ടയിൽ ആൺകുട്ടികൾ കൈകൾ ഇടണം. ഈ ഉറുമ്പുകളെ ബുള്ളറ്റ് ഉറുമ്പുകൾ എന്ന് വിളിക്കുന്നു. ഇവയുടെ കടിയിൽ നിന്നും ആൺകുട്ടികൾ രക്ഷപ്പെടണം. ഈ പരീക്ഷയ്ക്ക് പങ്കെടുക്കുന്ന ആൺകുട്ടിയുടെ പ്രായം 12 വയസോ അതിൽ കൂടുതലോ ആയിരിക്കണം. ഈ ഉറുമ്പുകൾ കടിക്കുമ്പോൾ ഉണ്ടാകുന്ന വേദന തേനീച്ചയേക്കാൾ 30 മടങ്ങ് കൂടുതലാണെന്ന് പറയപ്പെടുന്നു. കടിച്ചാലും വേദന കടിച്ചമർത്തി നിൽക്കുന്നവരെ ധൈര്യശാലികളായി സമൂഹം അംഗീകരിക്കും.
Post Your Comments