Latest NewsKeralaNews

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടും: പഠിക്കാൻ കമ്മീഷനെ ചുമതലപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: ജനപ്രതിനിധികളുടെ ശമ്പളം കൂട്ടാനൊരുങ്ങി രണ്ടാം പിണറായി സർക്കാർ. മന്ത്രിമാരുടെയും എം.എല്‍എമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക കമ്മീഷനെ ചുമതലപ്പെടുത്തി. കിഫ്ബിക്ക് കീഴില്‍ പ്രത്യേക കണ്‍സള്‍ട്ടന്‍സി കമ്പനി ആരംഭിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ ശമ്പളം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് മന്ത്രിസഭയുടെ പരിഗണനയിൽ വന്നത്.

ശമ്പളം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കമ്മീഷനോട് നിർദ്ദേശിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനെയാണ് മന്ത്രിസഭ ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.

അതേസമയം, എം.എല്‍എമാര്‍ക്ക് എഴുപതിനായിരം രൂപയും മന്ത്രിമാര്‍ക്ക് വിവിധ അലവന്‍സുകളുള്‍പ്പെടെ 90,000 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വരെയും ആണ് നിലവിൽ പ്രതിമാസം ലഭിക്കുന്നത്. ഇതില്‍ പ്രതിമാസ അലവന്‍സ്, കണ്‍സള്‍ട്ടന്‍സി അലവന്‍സ്, യാത്രാബത്ത എന്നിവ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button