തിരുവനന്തപുരം: കർക്കടക വാവ് ബലി ദിനത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ സന്നദ്ധ സംഘടനകളോട് ആഹ്വാനം ചെയ്ത സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ട്രോളി സോഷ്യൽ മീഡിയ. മതാചാരങ്ങൾ മനുഷ്യനെ പറ്റിക്കാൻ ഉള്ളതല്ലേ എന്നും, മതം എന്ന ചൂഷണസംവിധാനത്തെ തുറന്നു കാട്ടുകയല്ലേ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഈ നാടിന് പകർന്ന് നൽകേണ്ട കാര്യമെന്നും സോഷ്യൽ മീഡിയ ജയരാജനോട് ചോദിക്കുന്നു. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
പോസ്റ്റിന് താഴെ വന്ന ചില കമന്റുകൾ:
‘ഇ.എം.എസ് ഉം കൃഷ്ണപിള്ളയും, എ.കെ.ജിയും ഒന്നും കൃഷ്ണജയന്തി നടത്തിയും, വാവ്ബലി സംഘടിപ്പിച്ചും അല്ല ജനങ്ങളെ സംഘടിപ്പിച്ചതും പാർട്ടി വളർത്തിയതും. മതങ്ങളുടെ ചൂഷണത്തിന്റെ ഭാഗം തന്നെയാണ് ഇത്തരം ആചാരങ്ങൾ. മരണശേഷം ഒരു ആത്മാവ് ഉണ്ട് എന്നും അതിനേ പ്രീതിപ്പെടുത്തുകയും മോക്ഷം നൽകുകയും ഒക്കെ ചെയ്യണം എന്ന മത ആഹ്വനം മനുഷ്യനെ പറ്റിക്കൽ അല്ലേ, ഇതിനെ ആണോ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. മതങ്ങൾ, അതിന്റെ ആചാരങ്ങൾ ഒക്കെ ഉപയോഗിച്ചാണ് ആർ.എസ്.എസ് പോലുള്ള സംഘടനകൾ ആളുകളെ അവരിലേക്ക് അടുപ്പിക്കുന്നത്. അപ്പോൾ ആ തെറ്റിന് ഒപ്പം നിൽക്കാതെ മതം എന്ന ചൂഷണസംവിധാനത്തെ തുറന്നു കാട്ടുകയല്ലേ ഒരു കമ്മ്യൂണിസ്റ്റ്കാരൻ ഈ നാടിന് പകർന്ന് നൽകേണ്ട കാര്യം’.
‘സഖാവെ ഇതൊക്കെ അന്ധവിശ്വാസങ്ങളാണ്. അതിനെതിരായ തുറന്നെഴുത്താണ് വേണ്ടത്. അതുമല്ലെങ്കിൽ മിണ്ടാതിരിക്കാം’.
‘വളരെ നല്ല എഴുത്ത്, പക്ഷെ അവസാനം ആ കാഞ്ഞബുദ്ധി പുറത്ത് ചാടിയില്ലായിരുന്നെങ്കിൽ ബഹുമാനം തോന്നിപോയേനെ’.
‘സഖാവെ ഇത് വെറും അന്ധവിശ്വാസമാണ്. സഖാവിൽ നിന്നും അതിനെ കുട പിടിക്കുന്ന രീതി പ്രതീക്ഷിച്ചില്ല. അശോകൻ ചരുവ് അടക്കം ഇതിനെ പ്രോത്‌സാഹിപ്പിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സങ്കടം’.
പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
Post Your Comments