CinemaLatest NewsIndiaNewsEntertainmentKollywood

പുത്തൻ മേക്കോവറിൽ ഖുശ്ബു: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഖുശ്ബു. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. കഠിനമായ വർക്കൗട്ടിലൂടെ 15 കിലോയോളം കുറച്ചതിന് ശേഷമുള്ള ചിത്രമാണ് ഖുശ്ബു പങ്കുവെച്ചത്.

‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.
നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

‘എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്കു നന്ദി. മുൻപൊരിക്കലും ഞാൻ ഇത്രയും ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടെയുള്ള 10 പേരെയെങ്കിലും തടി കുറച്ച് ഫിറ്റ് ആക്കാൻ ഞാൻ പ്രചോദനമായിട്ടുണ്ടെങ്കിൽ അതാണ് എന്റെ വിജയം,’ മുൻപ് 20 കിലോ ശരീരഭാരം കുറച്ച ചിത്രങ്ങൾ പങ്കുവച്ചപ്പോൾ താരം കുറിച്ച വാക്കുകയാളായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button