ThiruvananthapuramKeralaNattuvarthaLatest NewsNews

ടൈം മാഗസീന്‍ പട്ടികയില്‍ ഇടംപിടിച്ച് കേരളം: സര്‍ക്കാരിനുള്ള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ലോകത്തെ അതിമനോഹരമായ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസീന്‍ പട്ടികയില്‍ കേരളം ഇടംപിടിച്ചതിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റേത് അഭിമാന നേട്ടമാണെന്നും കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ ടൂറിസം വകുപ്പും സര്‍ക്കാരും കൈകൊണ്ട ചുവടുവെപ്പുകള്‍ക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കണക്കാക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം വകുപ്പ് നടപ്പിലാക്കിയ കാരവാന്‍ ടൂറിസം, കാരവാന്‍ പാര്‍ക്ക് എന്നിവയെ കുറിച്ച് ടൈം മാഗസിന്‍ എടുത്തുപറഞ്ഞിട്ടുണ്ടെന്നും കാരവാന്‍ ടൂറിസം ആരംഭിച്ചതിന് ശേഷം ഇതുവരെ 1468 കാരവാനുകളും 151 കാരവാന്‍ പാര്‍ക്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു

അസാധാരണമായ ലക്ഷ്യസ്ഥാനമെന്നാണ് മാഗസീന്‍ കേരളത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സംസ്ഥാനമാണ് കേരളമെന്നും ടൈം മാഗസീന്‍ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്കായ കാരവന്‍ മെഡോസ് വാഗമണ്ണില്‍ തുറന്നു എന്നും ഹൗസ്ബോട്ട് ടൂറിസം സംസ്ഥാനത്തിന്റെ വലിയ വിജയമാണെന്നും മാഗസീനില്‍ വ്യക്തമാകുന്നു.

മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും കടല്‍ത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്നും മാഗസീനില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button