ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ആരുണ്ട്? ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഡാർക്ക് ചോക്ലേറ്റ് ഏറെ നല്ലതാണ്.
നല്ല ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഗർഭധാരണ സമയത്ത് ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കും പ്രയോജനം ചെയ്യും എന്നാണ് അറ്റ്ലാന്റയിലെ മാട്രിൺ-ഫെറ്റൽ മെഡിസിൻ സൊസൈറ്റി ഓഫ് 2016 പ്രീണഗൺ മീറ്റിംഗിൽ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കിയത്. ഗർഭധാരണ സാധ്യത കൂട്ടാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്.
Read Also : യുവാവിനെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി
ചോക്ലേറ്റ് കഴിക്കുമ്പോഴുണ്ടാകുന്ന ഗർഭപാത്രത്തിൽ രക്തപ്രവാഹം ഭ്രൂണത്തിന് മെച്ചപ്പെട്ട ആരോഗ്യം കിട്ടാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഇരുമ്പ്, കാത്സ്യം, സിങ്ക്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹോർമോൺ ബാലൻസ് നിലനിർത്താനും ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാനും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.
Post Your Comments