KollamKeralaNattuvarthaLatest NewsNews

യു​വ​തി​യെ ക​ട​യി​ൽ ക​യ​റി വധിക്കാൻ ശ്രമം : ഒരാൾ പിടിയിൽ

ക​ല​യ്ക്കോ​ട് ഹ​രി​ജ​ൻ കോ​ള​നി​യി​ൽ രാ​ധി​ക​യ്ക്കാ​ണ് പ​രി​ക്കേറ്റ​ത്

പ​ര​വൂ​ർ : യു​വ​തി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിലെ ഒരു പ്രതി പിടിയിൽ. ക​ല​യ്ക്കോ​ട് ഹ​രി​ജ​ൻ കോ​ള​നി​യി​ൽ രാ​ധി​ക​യ്ക്കാ​ണ് പ​രി​ക്കേറ്റ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​നി, ഷാ​ജി എ​ന്നി​വ​രാ​ണ് വെ​ട്ടി​യതെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ ഷാ​ജി പി​ടി​യി​ലാ​യി.

രാ​ധി​ക വീ​ടി​നു സ​മീ​പ​ത്താ​യി പെ​ട്ടി​ക്ക​ട​യി​ൽ ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്. പ്ര​തി​ക​ൾ മ​ദ്യ​പി​ച്ചെ​ത്തി ചാ​യ ആ​വ​ശ്യ​പ്പെ​ടു​ക​യും, ചാ​യ ന​ല്കാ​ൻ വൈ​കി എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​സ​ഭ്യം വി​ളി​ക്കു​ക​യും ഇ​വ​രെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

Read Also : മുഖത്തെ കരുവാളിപ്പ് മാറ്റണോ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ രാ​ധി​ക​യു​ടെ സ​ഹോ​ദ​ര​ൻ സു​ജി​ത് ഇ​വ​രോ​ട് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പു​റ​ത്തി​റ​ങ്ങി​യ അ​ക്ര​മി​ക​ൾ സു​ജി​തി​നെ മ​ർ​ദ്ദി​ക്കു​ക​യും വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തു ത​ട​യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ധി​ക​യ്ക്ക് വെ​ട്ടേ​റ്റ​ത്. ഇ​വ​രു​ടെ വ​ല​തു കൈ​ത്ത​ണ്ട​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ രാ​ധി​ക​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാധികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ​ര​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button