കൊച്ചി: കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ വാഹനങ്ങളെ എല്ലാം ഇടിച്ച് തെറിപ്പിച്ചുകൊണ്ട് കാർ ഓടിച്ച യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷമാണ് കൂടെയുള്ള യുവതി നടിയാണെന്ന് പ്രദേശവാസികൾ തിരിച്ചറിയുന്നത്. സിനിമാ, സീരിയൽ രംഗങ്ങളിൽ അധികം തിളങ്ങിയിട്ടില്ലെങ്കിലും അശ്വതി ബാബു എന്ന നടിയെ തിരിച്ചറിയാൻ മോഹൻലാൽ നായകനായ ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രം മാത്രം മതി. അമിത ലഹരി ഉപയോഗിച്ച ശേഷം ആണ് അശ്വതിയും കൂട്ടാളിയും സംഭവദിവസം വാഹനമോടിച്ചത്.
പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ആളാണ് അശ്വതി. 2016 ൽ ദുബായിൽവച്ച് ലഹരി ഉപയോഗിച്ചതിന് അശ്വതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി, ഏറെ കോളിളക്കം സൃഷ്ടിച്ച പെൺവാണിഭ കേസിലെ പ്രതിയാണ്. പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്ളാറ്റിൽ 2018 ൽ നടന്ന പെൺവാണിഭ കേസിൽ അശ്വതി അറസ്റ്റിലായിരുന്നു. അന്ന് ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന.
Also Read:മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു: ഡിയോംഗ് ബാഴ്സ വിടില്ല
എല്ലാ ദിവസവും ഇവർ ലഹരി ഉപയോഗിക്കുമായിരുന്നു. ലഹരിക്കായി പണം കണ്ടെത്താനായിരുന്നു ഇവർ അനാശാസ്യം നടത്തി വന്നത്. അശ്വതി ഒരു പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയായിരുന്നു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്. ഫോണിൽ നിന്നും നിരവധി വീഡിയോകളും ലഭിച്ചിരുന്നു. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. എന്നാൽ, അറസ്റ്റിനപ്പുറത്തേക്ക് അന്ന് ഈ കേസ് പോയില്ല.
അതേസമയം, പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. ലഹരി മരുന്നിനടിമയാണ് അശ്വതിയെന്നാണ് റിപ്പോർട്ട്. പ്രാരാബ്ധങ്ങളുടെ പടുകുഴിയിൽ ജനിച്ച് വീണ അശ്വതി ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടയാളാണ്. ഇതിനായി അശ്വതി കണ്ടെത്തിയ മാർഗം ആയിരുന്നു മയക്കുമരുന്ന് കച്ചവടവും, പെൺവാണിഭവും. 2018 ലെ അറസ്റ്റിന് ശേഷം, പുതിയൊരു ജീവിതത്തിനായി അശ്വതി കൊച്ചിയിലേക്ക് വണ്ടി കയറി.
ലുലു മാളിൽ സെയിൽസ് ഗേളായി ജോലി ചെയ്തു തുടങ്ങി. ഇവിടെ വെച്ച് കിട്ടിയ സുഹൃത്ത് ബന്ധങ്ങളിലൂടെ അശ്വതി വൻകിട ബിസിനസുകാരുമായി അടുപ്പമുണ്ടാക്കി. മോഡലിംഗ് രംഗത്തേക്ക് ചുവടുറപ്പിച്ചു. പിന്നീട്, പരസ്യ – സിനിമ – സീരിയൽ രംഗത്തേക്കും അശ്വതി ചേക്കേറി. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സിനിമ ജീവിതവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവം.
കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കൊണ്ടായിരുന്നു അശ്വതിയുടെയും കൂട്ടാളിയുടെയും യാത്ര. നൗഫലായിരുന്നു ഡ്രൈവിങ് സീറ്റിൽ. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്ത് രക്ഷപ്പെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. തുടർന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Post Your Comments