AlappuzhaLatest NewsKeralaNattuvarthaNews

പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് തൂങ്ങി മരിച്ചത്

ആലപ്പുഴ: പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് തൂങ്ങി മരിച്ചത്.

ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലാണ് സംഭവം. ഫാനിൽ തൂങ്ങിയാണ് രമ്യ ആത്മഹത്യ ചെയ്തത്.

Read Also : കാർഗിൽ വിജയ് ദിവസ്: പോരാടി നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മയ്ക്ക് 23 വയസ്

കുടുംബ വഴക്കാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു. രമ്യ രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തിനെ തുടർന്ന്, വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button