Latest NewsUAENewsInternationalGulf

മുഹറം: സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ജൂലൈ 30 ന് സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് യുഎഇയിൽ അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹിജ്‌റ വർഷാരംഭത്തോട് അനുബന്ധിച്ച് ജൂലൈ 30 ന് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Read Also: ‘തലയണയുമായും ബാച്ച്‌മേറ്റുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം’: സർക്കാർ മെഡിക്കൽ കോളേജിൽ റാഗിംഗ് ഭീകരത

അതേസമയം, ഒമാനിൽ ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ഒമാൻ പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കും. ഹിജ്റ കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തീയതിയാണ്. ഹജ് കർമം നടക്കുന്ന അറബി മാസമായ ദുൽഹജ്ജ് പൂർത്തിയാകുന്നതോടെ ഹിജ്റ വർഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയതി ഹിജ്റ വർഷം 1444 ആരംഭിക്കുകയും ചെയ്യും.

Read Also: അതിര്‍ത്തി മേഖലകളിലെ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍ വാങ്ങാന്‍ കരസേന

shortlink

Related Articles

Post Your Comments

Related Articles


Back to top button