Latest NewsNewsIndia

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: പ്രായപൂർത്തിയാകാത്ത ആറ് പേർക്കെതിരെ കേസ്

മുംബൈ: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ ആറ് പ്രായപൂർത്തിയാകാത്തവർക്കെതിരെ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ മാർച്ച്- ജൂൺ മാസങ്ങൾക്കിടയിലുള്ള വ്യത്യസ്ത അവസരങ്ങളിലാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. 14നും 16നും ഇടയിൽ പ്രായമുള്ള പ്രതികളെ ജുവനൈൽ കുറ്റവാളികൾക്കായുള്ള ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

പീഡിപ്പിക്കപ്പെട്ട കുട്ടിയും പ്രതികളും അയൽപക്കത്താണ് താമസിക്കുന്നതെന്നും പരസ്പരം പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. 2022 മാർച്ചിൽ പ്രതികളിലൊരാളുടെ വീട്ടിൽ വച്ചായിരുന്നു ആദ്യ സംഭവം. ഇര ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോൾ, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.

മോദിയുടെ കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാവിന്റെ മുണ്ടിന് തീപിടിച്ചു : ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്ക്

പിന്നീട്, മറ്റൊരു പ്രതിയുടെ വീട്ടിൽവെച്ച് ഇരയെ ലൈംഗികമായി പീഡിപ്പിച്ചു. ഇത്തരത്തിൽ നിരവധി തവണ പീഡിപ്പിച്ചതായും ഒന്നിലധികം വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ തെളിവെടുപ്പ് തുടരുകയാണെന്നും പോലീസ് അറിയിച്ചു.

പീഡനത്തെക്കുറിച്ച് വിദ്യാർത്ഥി തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ, ഇരയുടെ അമ്മാവൻ, യുവാവിന്റെ സെൽഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി വീട്ടുകാരോട് സംസാരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ വാട്‌സ്ആപ്പിലൂടെ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഇരയുടെ കുടുംബം പോലീസിനെ സമീപിച്ചതിനെ തുടർന്ന് വൻറൈ പോലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button