ഏഷ്യൻ വിപണികളിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം നിലനിന്നതോടെ പല സെൻട്രൽ ബാങ്കുകളും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ബ്ലൂംബർഗ് സർവേ റിപ്പോർട്ടുകൾ പ്രകാരം, വിവിധ രാജ്യങ്ങളിൽ പണപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടുള്ള രാജ്യമാണ് ശ്രീലങ്ക. അടുത്ത വർഷം ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാനുള്ള സാധ്യത 85 ശതമാനമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
ശ്രീലങ്കയ്ക്ക് പുറമേ, ന്യൂസിലാൻഡ്, തായ്‌വാൻ, ഓസ്ട്രേലിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ മാന്ദ്യം ഉണ്ടാക്കാനുള്ള സാധ്യത യഥാക്രമം 33 ശതമാനം, 20 ശതമാനം, 20 ശതമാനം, 8 ശതമാനം എന്നിങ്ങനെയാണ്. ഈ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ ഇതിനോടകം പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
Also Read: സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വെ
ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്. കൂടാതെ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ മാന്ദ്യത്തെ അഭിമുഖീകരിക്കാനുള്ള സാധ്യത 25 ശതമാനമാണ്.
Post Your Comments