കുവൈത്ത് സിറ്റി: കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിച്ചിരുന്ന മെഡിക്കൽ ലബോറട്ടറി പൂട്ടിച്ച് കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ലൈസൻസിംഗ് വിഭാഗത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഇൻസ്‌പെക്ഷൻ കമ്മിറ്റിയുടേതാണ് നടപടി.
Read Also: ഫഹദ് ഫാസിലിനു നല്ല നടനുള്ള അവാർഡ് നഷ്ടമായത് മേക്കപ്പ് മോശമായതുകൊണ്ടോ ? ജൂറി അംഗം പറയുന്നു
ഇവിടെ ലബോറട്ടറി ടെക്‌നീഷ്യനായി പ്രവർത്തിച്ചിരുന്നയാൾക്ക് ലെസൻസില്ലായിരുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് ലാബ് അടച്ചു പൂട്ടിയതെന്ന് സിവിൽ മെഡിക്കൽ സർവ്വീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ അറിയിച്ചു. കൂടുതൽ നടപടികൾക്കായി കേസ് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.
അതേസമയം, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വിശദീകരിച്ചു.
Post Your Comments