കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്യും. വടകരയിൽ സസ്പെന്‍ഷനിലായ എസ്.ഐ എം നിജീഷ്, എ.എസ്.ഐ അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
ഉദ്യോഗസ്ഥരോട് ഇന്ന് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണസംഘം ഇതുവരെ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ അഞ്ച് സാക്ഷികളുടെ മൊഴി എടുപ്പ് പൂര്‍ത്തിയായി.
സജീവനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ റിക്ഷ ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള മറ്റ് സാക്ഷികളുടെ മൊഴി ഇന്ന് രേഖപെടുത്തും.
Post Your Comments