പുറംകടലിൽ നങ്കൂരമിടുന്ന വലിയ കപ്പലിലെ ക്രൂ ചേഞ്ചിംഗ് ഓപ്പറേഷൻ അടിയന്തരമായി നിർത്തിവയ്ക്കാൻ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ പുറം കടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ ആകുന്നതോടെ, കേരളത്തിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വരിക.
ഓരോ കപ്പലും ക്രൂ ചേഞ്ചിംഗ് നടത്തുമ്പോൾ തുറമുഖത്തിനും അനുബന്ധ മേഖലയ്ക്കും 5,000 കോടി ഡോളർ വരെയാണ് വരുമാനം ലഭിക്കുന്നത്. 2020 മെയ് 25 മുതൽ ഏകദേശം 1,22,159 കപ്പലുകളാണ് കേരളതീരത്ത് നങ്കൂരമിടുന്നത്. ഇതിലൂടെ തുറമുഖ മേഖലയ്ക്ക് പുറമേ, ഹോട്ടൽ, ആശുപത്രി, ടാക്സി ഷോപ്പിംഗ് സെന്റർ തുടങ്ങിയവയ്ക്കും നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നു.
Also Read: വടകര കസ്റ്റഡി മരണം: നടപടി നേരിട്ട ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും
കോവിഡ് പ്രതിസന്ധിയിൽ അടച്ചു പൂട്ടലിന്റെ വക്കിൽ നിന്ന് ഹോട്ടൽ, ആശുപത്രി, ടാക്സി സർവീസ് എന്നിവയ്ക്ക് ക്രൂ ചേഞ്ചിംഗിൽ നിന്നുള്ള വരുമാനം ആശ്വാസമായിരുന്നു. നിലവിൽ, പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ പോർട്ട് അതോറിറ്റി കേന്ദ്ര സർക്കാറിന് അയച്ചിട്ടുണ്ട്.
Post Your Comments