Latest NewsKeralaNews

വടകര കസ്റ്റഡി മരണം: നടപടി നേരിട്ട ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും

 

വടകര: വടകരയില്‍ സജീവന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനില്‍ ആയ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും എസ്.ഐ എം നിജീഷ്, എ.എസ്.ഐ അരുൺകുമാർ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരോട് വടകര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button