![](/wp-content/uploads/2022/04/arrest.jpg)
കൊച്ചി: കൊച്ചിയില്‍ ഡിജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനുമായി കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി ആറംഗ സംഘം പിടിയിലായി. എംഡിഎംഎ യുമായി യുവതിയടക്കം ആറു പേരാണ്, പോലീസ് പിടിയിലായത്. തമ്മനം സ്വദേശി നിസാംനിയാസ് (20), കളമശേരി എച്ച്എംടി കോളനി സ്വദേശി അജിസാല്‍ (20), മൂലംപള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിന്‍ സാബു(25), കളമശേരി മൂലേപ്പാടം നഗറില്‍ താമസിക്കുന്ന വിഷ്ണു എസ് വാര്യര്‍(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 8.3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിന് വന്‍തോതില്‍ സിന്തറ്റിക്ക് ഡ്രഗ്സും കഞ്ചാവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആഡംബര വാഹനങ്ങളിലും മറ്റുമായി കടത്തിക്കൊണ്ട് വരുന്നതായി കൊച്ചി സിറ്റി പോലിസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
Post Your Comments