Latest NewsNewsIndia

‘ആത്മനിർഭർ ഭാരത്’: 29,000 കോടി രൂപയുടെ ആയുധ സംഭരണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ

ഡൽഹി: പ്രതിരോധ ഉൽപ്പാദന മേഖലയിൽ സ്വാശ്രയത്വത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ഉത്തേജനം നൽകിക്കൊണ്ട് സായുധ ഡ്രോണുകൾ, കാർബൈനുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയുൾപ്പെടെ 28,732 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഇന്ത്യയുടെ പരമോന്നത ആയുധ സംഭരണ ​​സ്ഥാപനമായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) ആയുധ സംഭരണത്തിനായുള്ള ആവശ്യകത അംഗീകരിച്ചു. ഇന്ത്യയുടെ പ്രതിരോധ സംഭരണ ​​നിയമങ്ങൾ പ്രകാരം, സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ആദ്യപടിയാണ് കൗൺസിലിന്റെ അംഗീകാരം.

ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം, ആരോഗ്യം മെച്ചപ്പെടുത്താം

സൈനിക പ്രവർത്തനങ്ങളിലും ലോകമെമ്പാടുമുള്ള സമീപകാല സംഘർഷങ്ങളിലും ഡ്രോൺ സാങ്കേതികവിദ്യ ശക്തി പ്രാപിക്കുന്നതായാണ് കാണുന്നത്. ആധുനിക യുദ്ധത്തിൽ, സൈന്യത്തിന്റെ കഴിവ് വർധിപ്പിക്കുന്നതിന്, നിരീക്ഷണത്തിനായുള്ള ഡ്രോണുകളും സായുധ ഡ്രോണുകളും വാങ്ങാൻ അനുമതി നൽകിയതായി, പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button