ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ധാതുക്കൾക്ക് പുറമേ, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയവയും ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇവയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഫ്രീറാഡിക്കലുകളുടെ നാശം തടഞ്ഞ് പലതരത്തിലുള്ള രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഡ്രാഗൺ ഫ്രൂട്ടിന് കഴിയും. മലാശയ അർബുദം തടയാൻ മികച്ച ഫ്രൂട്ടാണിത്. ദഹനത്തിന് സഹായിക്കുന്ന ധാരാളം നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
Also Read: ശരീരത്തിൽ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ഡ്രാഗൺ ഫ്രൂട്ടിലടങ്ങിയ മറ്റൊരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകാനും എല്ലുകളുടെ സംരക്ഷണത്തിനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കും.
Post Your Comments