ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മലയാളി മാധ്യമ പ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രവി നായർക്കെതിരെയാണ് ഗുജറാത്തിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയാണ് മാധ്യമ പ്രവർത്തകന് നേരെ ചുമത്തിയത്. എന്നാൽ, കോടതിയിൽ നിന്ന് ഇന്ന് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് രവി നായർ മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി പൊലീസ് ഗുജറാത്തിലെ ഗാന്ധി നഗറിലെ കോടതിയിൽ ഹാജരാകാൻ രവി നായർക്ക് നിർദ്ദേശം നൽകി.
‘കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് വാർത്തകൾ നൽകിയിരുന്നത്. ഈ വാർത്തകളുടെ പേരിൽ അദാനി ഗ്രൂപ്പിൽ നിന്ന് പലകുറി കേസ് നൽകുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഒരു കോർപറേറ്റ് ഗ്രൂപ്പിനെതിരെയും വാർത്തകൾ നൽകാറില്ല. സർക്കാരിന്റെ നിലപാടുകൾക്കും, സർക്കാരിനും എതിരായാണ് വാർത്തകൾ നൽകിയത്. കോർപറേറ്റ് ഗ്രൂപ്പിനെതിരെ വാർത്ത നൽകിയിട്ടില്ല. ഏത് വാർത്തയാണ് എന്താണ് എന്നൊന്നും ഇതുവരെ അറിയില്ല. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. അതുവരെ ഒന്നും അറിഞ്ഞിരുന്നില്ല’-രവി നായർ പറഞ്ഞു.
Read Also: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കുള്ള മറുപടിയാണ് മുർമുവിന്റെ വിജയം: അമിത് ഷാ
ദി ഹിന്ദു ദിനപ്പത്രത്തിന്റെ ദ്വൈവാരികയായ ഫ്രണ്ട് ലൈൻ, ദി വയർ, ന്യൂസ് ക്ലിക്ക് അടക്കം നിരവധി പ്രസിദ്ധീകരണങ്ങൾക്കായി വാർത്തകൾ എഴുതുന്ന വ്യക്തിയാണ് രവി നായർ. ഇന്ന് വൈകീട്ടാണ് ഡൽഹി പൊലീസ് രവി നായറുടെ വീട്ടിലെത്തിയത്.
Post Your Comments