അമ്പലപ്പുഴ: ബാങ്കിൽ ഇടപാടിനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പല്ലന പാനൂർ കൈതച്ചിറയിൽ അബ്ദുള്ളക്കുഞ്ഞ് (52) ആണ് മരിച്ചത്.
പുറക്കാട് എസ്ബിഐ ശാഖയിൽ ശനിയാഴ്ച ഉച്ചയ്ക്ക്12.30 ഓടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ഉടൻ മറ്റ് ഇടപാടുകാരുടെ സഹായത്തോടെ ബാങ്ക് ജീവനക്കാർ അബ്ദുള്ളക്കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
Read Also : മുഹറം: സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ
പാനൂരിൽ മൊബൈൽ കട നടത്തുന്ന ഇദ്ദേഹം ഹൃദ്രോഗ ബാധിതനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: ഹൂദ. മക്കൾ: അജാസ്, ഇജാസ്.
Post Your Comments