അഞ്ചൽ: സ്വകാര്യ സ്കൂൾ ബസിൽ വന്നിറങ്ങിയ എൽ കെജി വിദ്യാർഥിയ്ക്ക് അതേ വാഹനം തട്ടി പരിക്കേറ്റു. അരിപ്ലാച്ചി സ്വദേശിനി പാര്‍ത്ഥവി എസ് നായര്‍ എന്ന കുട്ടിയാണ് മുന്നോട്ടെടുത്ത ബസിന്‍റെ ബോഡിയിൽ തട്ടി വീണത്.
ഇന്നലെ വൈകുന്നേരം നാലോടെ വടമൺ വടക്കേവഞ്ചി മുക്കിലാണ് സംഭവം. അഞ്ചല്‍ ആനന്ദഭവന്‍ സ്കൂളിലെ ബസില്‍ വന്നിറങ്ങിയ ശേഷം മറ്റ് മുതിർന്ന കുട്ടികളോടൊപ്പം പാതയിലേക്ക് നടക്കവേ ആണ് അപകടം നടന്നത്.
Read Also : കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ
ഇതുകണ്ട നാട്ടുകാരും മറ്റ് കുട്ടികളും ബഹളം വച്ച് വണ്ടി നിർത്തിച്ച ശേഷം കുട്ടിയെ ഡ്രൈവറുടെ നേതൃത്വത്തിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് ബസിന്‍റെ ഡ്രൈവർ, ആയ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ബസും പൊലീസ് പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments