MollywoodLatest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

‘എന്റെ പഴയ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു, എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു’: സന ഖാൻ

മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സന ഖാൻ. 2019 ൽ കൊറിയോ​ഗ്രാഫർ മെൽവിൻ ലൂയിസുമായുള്ള ബ്രേക്ക് അപ്പിന് ശേഷം മാനസികമായി തകർന്ന സന ലൈം ലൈറ്റിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീട്, സൂറത്തിലെ വ്യവസായിയായ അനസ് സയിദിനെ വിവാഹം കഴിച്ച സന ‘ഹയ ബൈ സന’ എന്ന വസ്ത്ര കമ്പനിയുൾപ്പെടെയുള്ള സംരഭങ്ങളും ആരംഭിച്ചു.

ഇപ്പോൾ, എന്തു കൊണ്ടാണ് താൻ സിനിമാ ലോകം ഉപേക്ഷിച്ച് വിശ്വാസ ജീവിതം തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുകയാണ് സന. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സന ഇക്കാര്യം തുറന്നു പറഞ്ഞത്. പണവും പ്രശസ്തിയും ഉണ്ടായിരുന്നെങ്കിലും തന്റെ ഉള്ളിൽ ഒരിക്കലും സമാധാനം ഉണ്ടായിരുന്നില്ലെന്ന് സന പറയുന്നു.

സന ഖാന്റെ വാക്കുകൾ ഇങ്ങനെ;

‘എന്റെ പഴയ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു. പേര്, പ്രശസ്തി, പണം. എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, എന്റെ ഹൃദയത്തിൽ സന്തോഷമുണ്ടായിരുന്നില്ല. എല്ലാമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഞാൻ സന്തോഷവതിയല്ലാത്തത് എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. അത് വളരെ ബുദ്ധിമുട്ടായിരുന്നു. വിഷാദത്തിന്റെ ദിവസങ്ങൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ സൂചനകളും സന്ദേശങ്ങളും ലഭിക്കുന്ന ദിവസങ്ങൾ ഉണ്ടാവുമായിരുന്നു. 2019 ൽ റമദാൻ മാസത്തിൽ ഞാൻ സ്വപ്നത്തിൽ ശവക്കല്ലറ കാണുമായിരുന്നു.

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ബഹ്‌റൈൻ

കത്തുന്ന കല്ലറയായിരുന്നു അത്. അതിനകത്ത് എന്നെത്തന്നെയാണ് എനിക്ക് കാണാനായത്. ഞാൻ മാറിയില്ലെങ്കിൽ എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന്, ​ദൈവം തരുന്ന സൂചനയാണിതെന്ന് എനിക്ക് തോന്നി. അത് എന്നെ ആശങ്കപ്പെടുത്തി. മനസ്സ് ശാന്തമാക്കാൻ ഇസ്ലാമിക പ്രഭാഷണങ്ങൾ കേൾക്കുമായിരുന്നു.

അതോടെ മാറ്റങ്ങൾ വന്നു തുടങ്ങി. ഒരു ദിവസം മനോ​ഹരമായ ഒരു കാര്യം വായിച്ചു. അതിൽ ഹിജാബിനെ കുറിച്ചായിരുന്നു പറഞ്ഞത്. സ്ത്രീകൾ മരിച്ച ശേഷവും അള്ളാഹു അവരുടെ തല മറയ്ക്കുന്നു. നിങ്ങളുടെ അവാസനത്തെ ദിവസം, ഹിജാബ് ധരിക്കുന്ന ആദ്യ ദിവസമാവരുതെന്ന് മഅതിൽ എഴുതിയിരുന്നു. പിറ്റേ ദിവസം രാവിലെ ഞാൻ എഴുന്നേറ്റു. അന്ന് എന്റെ ജന്മദിനമായിരുന്നു. വീട്ടിൽ ഞാൻ മുമ്പ് വാങ്ങി വെച്ച കുറേ സ്കാർഫുകൾ ഉണ്ടായിരുന്നു. സ്കാർഫ് ഞാൻ ധരിച്ചു. ഇതൊരിക്കലും അഴിക്കില്ലെന്ന് ഞാൻ സ്വയം പറഞ്ഞു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button