മനാമ: റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ബഹ്‌റൈൻ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ജനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ, ഷൈഖ് ഇസ ബിൻ സൽമാൻ ഹൈവേ തുടങ്ങിയ സ്ഥലങ്ങളിൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.
Read Also: 350 ഫാൻസി വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും: അറിയിപ്പുമായി ദുബായ് ആർടിഎ
ട്രാഫിക് നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്നവരെ സ്മാർട്ട് കാമറ സംവിധാനങ്ങളിലൂടെ കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുള്ള തെറ്റായ പ്രവണതകൾ കണ്ടെത്തുന്നതിനായി പ്രത്യേക പട്രോളിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തിയുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ബഹ്റൈനിൽ സ്മാർട്ട് റഡാർ സംവിധാനങ്ങൾ, സിസിടിവി സംവിധാനങ്ങൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
അമിതവേഗത ഉൾപ്പടെയുള്ള ലംഘനങ്ങൾ കണ്ടെത്തുന്നതിനും, നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിനും ഇത്തരം സംവിധാനങ്ങളിലൂടെ കഴിയുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments