നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം പൊന്നാനി തൃക്കാവ് വെള്ളിരി മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇയാൾ പെൺകുട്ടിയെ ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Also : മദ്യപിച്ചു കഴിഞ്ഞപ്പോൾ നഗരമധ്യത്തിലെ ‘പ്രാവി’ന്റെ പുറത്തു കയറി പറക്കണമെന്ന് ആഗ്രഹം: വീഡിയോ വൈറൽ
നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ നിസാറുദ്ദീൻ, എഎസ്ഐമാരായ നൂറുൾ ഹസൻ, ഷൈനി, സിപിഒ ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments