തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിൽ നിന്നും ആര് വന്നാലും ഇടതുമുന്നണി സ്വീകരിക്കുമെന്നും ചിന്തൻ ശിബിരം ആർ.എസ്.എസ് അജണ്ടയെന്നും ഇ.പി ജയരാജൻ പറഞ്ഞു. എൽ.ഡി.എഫിൽ നിന്നുള്ള ആളുകൾ കോൺഗ്രസിലേക്ക് പോകുമെന്നത് കെ.സുധാകരന്റെ ദിവാസ്വപ്നമാണെന്നും എല്‍.ഡി.എഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. അവര്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. യു.ഡി.എഫ് വിട്ടവരെയും എല്‍.ഡി.എഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂ’- ഇ.പി.ജയരാജന്‍ പറഞ്ഞു.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
അതേസമയം, മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികളായ ഫർസീൻ മജീദും നവീൻ കുമാറും മൊഴി നൽകാൻ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ്.എച്ച്.ഒയെ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകാൻ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്.
Post Your Comments