Latest NewsKeralaNews

കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശം

പാലക്കാട്: കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ മാതാവ് പറയുന്നു.

‘ദിവസത്തിന്റെ ഭൂരിഭാഗം സമയവും തനിക്ക് കട്ടിലില്‍ കിടക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അമ്മ വന്ന് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ല. ഒരു വിധത്തില്‍ പല്ലുതേച്ച് വീണ്ടും ക്ഷീണം കൊണ്ട് അതേനിലയില്‍ കിടന്നുപോയി. തോളിലും പിന്‍ഭാഗത്തും നന്നായി വേദനയുണ്ട്’, വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ത്ഥി ഈ വിധം ക്ഷീണിതനായി തുടരുന്നതിനാല്‍ വീട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് കൂടിയായ മകന്‍ പൊതുവേ ആരോഗ്യവാനാണെന്നും പെട്ടെന്ന് കുട്ടി ഈ വിധം ക്ഷീണത്തോടെ കിടപ്പുതുടരുന്നതിനാല്‍ ആശങ്കയിലാണെന്നും കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button