ഡൽഹി: രാജ്യസഭാ സീറ്റും ഗവർണർ പദവിയും100 കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്ന, തട്ടിപ്പ് സംഘം സി.ബി.ഐയുടെ പിടിയിൽ. പണം കൈമാറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ്, കേന്ദ്ര അന്വേഷണ ഏജൻസി പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, പ്രതികളുടെ ഫോൺകോളുകൾ നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ്.
മഹാരാഷ്ട്ര സ്വദേശി കർമലകർ പ്രേംകുമാർ ബന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിത്തൽ നായിക്, ഡൽഹി സ്വദേശികളായ മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ എന്നിവരാണ് പിടിയിലായതെന്നും സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായും സി.ബി.ഐ അറിയിച്ചു.
ചെസ് ടൂര്‍ണമെന്റിനിടെ റോബോട്ട് 7 വയസ്സുകാരന്റെ വിരല്‍ ഒടിച്ചു
രാജ്യസഭാ സീറ്റ്, ഗവർണർ പദവി എന്നിവ കൂടാതെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയുടെ ചെയർപേഴ്‌സണായി നിയമനം നൽകാമെന്നും പ്രതികൾ ആളുകൾക്ക് വാഗ്ദാനം നൽകിയിരുന്നു. അത്തരം നിയമനങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന, ഉന്നതതല സർക്കാർ ഉദ്യോഗസ്ഥരെ വശത്താക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയതായും സി.ബി.ഐ കണ്ടെത്തി.
Post Your Comments