തിരുവനന്തപുരം: രാജ്യസഭാ സീറ്റിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നു. ഇതോടെ കെ.വി.തോമസിനെതിരെ പടയൊരുക്കവും ശക്തമായിരിക്കുകയാണ്.
ആകെയുള്ള ഒരേ ഒരു സീറ്റിനായി അന്‍പതോളം നേതാക്കളാണ് രംഗത്തുളളത്. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, അടുത്തിടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വലിയ നിരയാണ് രാജ്യസഭാ സീറ്റ് ലക്ഷ്യം വച്ചിരിക്കുന്നത്. വിടി ബല്‍റാം, എം ലിജു എന്നിവര്‍ ഉള്‍പ്പെട്ട യുവനിരയും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
കെവി തോമസിന്റെ രംഗപ്രവേശം അസാധാരണ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും മൂന്ന് തവണ എംഎല്‍എയും ഒരു തവണ സംസ്ഥാന മന്ത്രിയുമായ നേതാവാണ് കെ.വി തോമസ്.
Post Your Comments