പാലക്കാട്: വിവാഹ വാഗ്ദാനം നല്കി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ടൗണ്‍ സൗത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പോസ്റ്റൽ വകുപ്പിൽ ജോലി ചെയ്യുന്ന കൊടുമ്പ് സ്വദേശിനിയെ ഗോവയിൽ വച്ചാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് സാമൂഹ്യമാധ്യമം വഴി സൗഹൃദം തുടർന്നു. വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് 2020 ഡിസംബർ മുതൽ ഈ വർഷം മെയ് വരെയുള്ള കാലയളവിൽ ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, യുവതി സൗത്ത് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു.
Read Also : ഭൂരിപക്ഷ വർഗീയത ചെറുക്കാൻ ഉയർന്ന് വരുന്നതാണ് ന്യൂനപക്ഷ വർഗീയതയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഇൻസ്പക്ടർ ടി.ഷിജു എബ്രഹാം, അഡീഷണൽ എസ്ഐമാരായ വിജയകുമാർ, ഗിരീഷ്, സീനിയർ സിപിഒ ഷംസീർ അലി, സിപിഒ ഷെയ്ഖ് മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അനന്തുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments