ചെന്നൈ: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലാണ് സംഭവം. തെക്കുളൂര്‍, തിരുട്ടാനി സ്വദേശിയായ പെണ്‍കുട്ടി (17) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മരണവിവരം വീട്ടുകാരെ യഥാസമയം അറിയിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ സ്‌കൂള്‍ പരിസരത്ത് കനത്ത പ്രതിഷേധം നടന്നു.
Read Also: വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നു : സെർബിയൻ ആഭ്യന്തരമന്ത്രി
തിരുവള്ളൂരിലുള്ള സര്‍ക്കാര്‍-എയ്ഡഡ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഞായറാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം പെണ്‍കുട്ടി ഉറങ്ങാനായി മുറിയില്‍ പോയിരുന്നു. പിറ്റേന്ന് രാവിലെ മറ്റ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ വിളിച്ചെങ്കിലും
താന്‍ കുറച്ച് കഴിഞ്ഞ് വരാമെന്ന് പെണ്‍കുട്ടി മറുപടി നല്‍കി. പിന്നീട് ഹോസ്റ്റല്‍ ജീവനക്കാര്‍ വന്നുനോക്കിയപ്പോള്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം കനത്തതോടെ റോഡില്‍ വാഹനങ്ങള്‍ ഉപരോധിക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രതിഷേധക്കാര്‍ തടയുകയും ചെയ്തു. തിരുത്താണി റോഡിലാണ് പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പെടെ പ്രതിഷേധിക്കാനെത്തിയത്. സംഭവസ്ഥലത്ത് പോലീസെത്തി പ്രക്ഷോഭം നിയന്ത്രണവിധേയമാക്കി. കുട്ടിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments