Latest NewsNewsInternationalKuwaitGulf

വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. മിനിസ്ട്രി ഓഫ് ഇൻഫർമേഷനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വിലക്ക് മറികടന്ന് പ്ലക്കാർഡ് ഉയർത്തി: ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

രാജ്യത്ത് രാഷ്ട്രീയപരമായ അസ്ഥിരത ഉണ്ടാകുന്നതിന് ഇടയാക്കുന്ന തെറ്റിദ്ധാരണാജനകമായ വാർത്തകൾ ഉൾപ്പടെ, തെറ്റായതും, വ്യാജമായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്നും, ഇതിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകില്ലെന്നും അധികൃതർ വിശദീകരിച്ചു. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അവയുടെ നിജസ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

Read Also: ‘ഭാഷാ പഠനത്തിലൂടെയും സംസ്‌കാരത്തിലൂടെയുമുള്ള ചൈനീസ് സ്വാധീനത്തെ തടയും’: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി

shortlink

Related Articles

Post Your Comments

Related Articles


Back to top button