Latest NewsKeralaNews

ഡ്രൈവിം​ഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: ഡ്രൈവിം​ഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.

 

പത്തനാപുരം എം.വി.ഐ വിനോദ് കുമാറിനെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ സസ്പെൻഡ് ചെയ്തത്.

 

പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പോലീസ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഓഫിസേഴ്സ് അസോസിയേഷൻ സംഘടന നേതാവാണ് വിനോദ് കുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button