ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തേകാന്‍ ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ മിസൈല്‍ എത്തുന്നു. ഇതോടെ ശത്രുരാജ്യത്തെ പോരാളികള്‍,ബോംബറുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ വളരെ ദൂരത്തുനിന്നുതന്നെ കണ്ടെത്തി നശിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയും. ലഡാക്കിനു സമീപം ചൈന വ്യോമ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് എസ്-400 സ്ക്വാഡ്രണിന്റെ വിന്യാസം വര്‍ദ്ധിപ്പിക്കുന്നതും വേഗത്തിലാക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
Read Also: രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്
അതിര്‍ത്തി ലംഘിക്കാനുളള ചൈനീസ് പട്ടാളക്കാരുടെ ശ്രമത്തെ പലതവണ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈനികര്‍ അവര്‍ക്ക് കനത്ത തിരിച്ചടിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം ശക്തിപ്പെടുത്തിയത്. ഇതിന് മറുപടിയായി ഇന്ത്യയും കൂടുതല്‍ സൈന്യത്തെയും റഫേല്‍ യുദ്ധവിമാനങ്ങളടക്കമുളള കൂടുതല്‍ ആയുധങ്ങളും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.
റഷ്യയില്‍ നിന്നാണ് ഇന്ത്യ എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ വാങ്ങുന്നത്. ഇവയുടെ വിതരണം മുന്‍കൂട്ടി നിശ്ചിച്ച പ്രകാരം തന്നെ നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ-യുക്രെന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ സൈനിക വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്.
2018 ഒക്ടോബറിലാണ് 5.43 ബില്യണ്‍ ഡോളറിന് റഷ്യയും ഇന്ത്യയും എസ്-400 മിസൈലുകള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ ഒപ്പുവച്ചത്. എസ് 400 പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. അടുത്തിടെ റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധത്തില്‍നിന്ന് ഇന്ത്യക്ക് ഇളവ് നല്കുന്ന നിയമഭേദഗതി യുഎസ് ജനപ്രതിനിധി സഭ ശബ്ദവോട്ടോടെ പാസാക്കിയിരുന്നു.
Post Your Comments