Latest NewsNewsIndiaBusiness

രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്

ഇന്ത്യയിൽ തദ്ദേശീയമായി മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഡിസബിലിറ്റി ഫാക്ടർ നിലനിൽക്കുന്നുണ്ട്

രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി വർദ്ധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ ഇറക്കുമതിയിൽ 41 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, 63,200 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്.

ഇന്ത്യയിൽ തദ്ദേശീയമായി മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഡിസബിലിറ്റി ഫാക്ടർ നിലനിൽക്കുന്നുണ്ട്. 15 ശതമാനമാണ് ഡിസബിലിറ്റി ഫാക്ടർ. ഇതിനാൽ മെഡിക്കൽ ഉപകരണങ്ങൾക്ക് വേണ്ടി മറ്റ് രാജ്യങ്ങളെയാണ് ഇന്ത്യ കൂടുതലായും ആശ്രയിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി 5 മടങ്ങായാണ് ഉയർന്നിട്ടുള്ളത്.

Also Read: ‘പ്രത്യയശാസ്ത്രങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, എന്നാൽ രാഷ്ട്രമാണ് ഒന്നാമത്’: പ്രധാനമന്ത്രി

മെഡിക്കൽ ഉപകരണങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അയൽ രാജ്യമായ ചൈനയെയാണ്. അതേസമയം, ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. ചൈനയ്ക്ക് പുറമേ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button