ThrissurKeralaNattuvarthaLatest NewsNews

ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടിക്കൽ : അ​ന്ത​ർ സം​സ്ഥാ​ന സം​ഘം അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി സ്വ​ദേ​ശി ക​ട​വി​ൽ നി​സാ​ർ (31), മ​ല​പ്പു​റം പ​യ്യ​നാ​ട് മെ​വെ​തൊ​ടി ഷി​യാ​സ് (25) എ​ന്നി​വ​രെ​യാ​ണ് പു​തു​ക്കാ​ട് പൊ​ലീ​സ് പിടികൂടിയ​ത്

പു​തു​ക്കാ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘം പൊലീസ് പിടിയിൽ. മ​ഞ്ചേ​രി സ്വ​ദേ​ശി ക​ട​വി​ൽ നി​സാ​ർ (31), മ​ല​പ്പു​റം പ​യ്യ​നാ​ട് മെ​വെ​തൊ​ടി ഷി​യാ​സ് (25) എ​ന്നി​വ​രെ​യാ​ണ് പു​തു​ക്കാ​ട് പൊ​ലീ​സ് പിടികൂടിയ​ത്.​

Read Also : ഒന്നരമാസം മുമ്പ് കാണാതായ 16 കാരിയെ കണ്ടെത്തിയത് അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ബീഹാറില്‍ നിന്ന്

ന​ന്തി​ക്ക​ര​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ലാ​ണ് അറസ്റ്റ്.​ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​നെ സഹായിച്ചത്.

ഒ​ല്ലൂ​ർ, പേ​രാ​മം​ഗ​ലം, ആ​ളൂ​ർ, മ​ല​മ്പു​ഴ, കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​തി​ക​ൾ​ക്കു സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്.​ പ്ര​തി​ക​ളെ ന​ന്തി​ക്ക​ര​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ ടി.​എ​ൻ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്ഐ രാ​മ​ച​ന്ദ്ര​ൻ, അ​സി.​ എ​സ്ഐ ഡെ​ന്നീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button