Latest NewsKeralaNewsBusiness

ഓണത്തിന് വിപണി വാഴാൻ വ്യാജ വെളിച്ചെണ്ണകൾ സുലഭമാകുന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം

പല പ്രമുഖ ബ്രാൻഡുകളുടെയും പേരുകൾക്ക് സമാനമായ മറ്റു പേരുകളാണ് വ്യാജന്മാർ തിരഞ്ഞെടുത്തിട്ടുള്ളത്

ഓണം എത്താറായതോടെ വ്യാജ വെളിച്ചെണ്ണകൾ വൻ തോതിൽ വിപണിയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. ജനങ്ങളെ ആകർഷിക്കാൻ വിലക്കുറവ് നൽകിയാണ് വ്യാജന്മാരുടെ വിൽപ്പന. നിലവിൽ, മികച്ച കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 180 രൂപ വരെ ഉണ്ട്. എന്നാൽ, വിപണി പിടിക്കാൻ 30 രൂപ മുതൽ 40 രൂപ വരെ വില കുറച്ചാണ് വ്യാജന്മാർ വിപണനം നടത്തുന്നത്.

കേരള സർക്കാർ സ്ഥാപനമായ കേരഫെഡിന്റെ ജനപ്രിയ വെളിച്ചെണ്ണ ബ്രാൻഡാണ് കേര. ഇത്തരത്തിൽ പല പ്രമുഖ ബ്രാൻഡുകളുടെയും പേരുകൾക്ക് സമാനമായ മറ്റു പേരുകളാണ് വ്യാജന്മാർ തിരഞ്ഞെടുത്തിട്ടുള്ളത്. കോയമ്പത്തൂർ, കങ്കായം, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മായം ചേർത്ത വെളിച്ചെണ്ണ കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. കേര പവിത്രം, കേര ക്രിസ്റ്റൽ, കേര തൃപ്തി, താര, കേര ലീഫ്, കൊക്കോ ലൈക്ക്, കേര തീരം, കേര സ്വർണം, കേര ഡ്രോപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ട വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ.

Also Read: കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശം

മായം ചേർത്ത വെളിച്ചെണ്ണകൾ ഉപയോഗിക്കുന്നത് ക്യാൻസറിനു വരെ കാരണമായേക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാജ വെളിച്ചെണ്ണകൾ എത്തുമ്പോൾ ചെക്ക് പോസ്റ്റുകളിൽ ഗുണനിലവാരം പരിശോധിക്കുവാൻ ഉള്ള പരിമിതികളാണ് ഇത്തരം വ്യാജന്മാർക്ക് അനുഗ്രഹമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button