KottayamLatest NewsKeralaNattuvarthaNews

സ്കൂ​​ൾ വി​​ദ്യാ​​ർ​​ത്ഥിക​​ൾ​​ക്കു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വിൽപന നടത്തി: മധ്യവയസ്കൻ‌ അറസ്റ്റിൽ

സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്കു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ൾ വി​​റ്റ അ​​തി​​ര​​മ്പുഴ കു​​ട്ടി​​പ്പ​​ടി ഭാ​​ഗ​​ത്ത് അ​​ഭി​​രാ​​മം വീ​​ട്ടി​​ൽ ജ​​യ​​ദേ​​വ​​നെ(52)​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

ഗാ​​ന്ധി​​ന​​ഗ​​ർ: സ്കൂ​​ൾ വി​​ദ്യാ​​ർത്ഥി​​ക​​ൾ​​ക്കു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​റ്റ പ്ര​​തി അറസ്റ്റിൽ. സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്കു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ൾ വി​​റ്റ അ​​തി​​ര​​മ്പുഴ കു​​ട്ടി​​പ്പ​​ടി ഭാ​​ഗ​​ത്ത് അ​​ഭി​​രാ​​മം വീ​​ട്ടി​​ൽ ജ​​യ​​ദേ​​വ​​നെ(52)​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

മാ​​ന്നാ​​നം കു​​ട്ടി​​പ്പ​​ടി ഭാ​​ഗ​​ത്ത് അ​​ഭി​​രാ​​മം ബേ​​ക്ക​​റി ആ​​ൻ​​ഡ് ജ​​ന​​റ​​ൽ സ്റ്റോ​​ഴ്സ് എ​​ന്ന ക​​ട​​യി​​ൽ​​ നി​​ന്നു സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്കു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്നു​​വെ​ന്നു ജി​​ല്ലാ പൊലീ​​സ് മേ​​ധാ​​വി​​ക്കു ര​ഹ​സ്യ​വി​വ​രം കി​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന്, നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇ​​യാ​​ളു​​ടെ ക​​ട​​യി​​ൽ​​ നി​​ന്ന് സി​​ഗ​​ര​​റ്റും മ​​റ്റു പു​​ക​​യി​​ല ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ളും പൊലീ​​സ് ക​​ണ്ടെ​​ടു​​ത്തു.

Read Also : മ​ര​ത്തി​ന്‍റെ ശി​ഖ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ ക​മ്പ് ഒ​ടി​ഞ്ഞ് കി​ണ​റ്റി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മരിച്ചു

ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി, എ​​സ്ഐ വി​​ദ്യ, സി​​പി​​ഒ സോ​​ണി തോ​​മ​​സ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്തത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

സ്കൂ​​ളു​​ക​​ളും കോ​​ള​​ജു​​ക​​ളും ല​ക്ഷ്യ​മി​ട്ടു​ പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ക​ർ​ശ​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​മെ​ന്ന് ജി​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക് അ​​റി​​യി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button