KottayamKeralaNattuvarthaLatest NewsNews

മ​ര​ത്തി​ന്‍റെ ശി​ഖ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ ക​മ്പ് ഒ​ടി​ഞ്ഞ് കി​ണ​റ്റി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മരിച്ചു

ചെ​ങ്ങ​ളം അ​റ​യ്ക്ക​ൽ പി.​ആ​ർ. മാ​ധ​വ​ൻ- ക​മ​ലാ​ക്ഷി (മു​ൻ പ​ഞ്ചാ​യ​ത്തം​ഗം) ദ​മ്പതി​ക​ളു​ടെ മ​ക​ൻ ജ​ഗ​ദീ​ഷ് ബാ​ബു (ഓ​മ​ന​ക്കു​ട്ട​ൻ -62) ആ​ണ് മ​രി​ച്ച​ത്

കു​മ​ര​കം: ചെ​ങ്ങ​ളം വാ​യ​ന​ശാ​ല ക​വ​ല​യ്ക്ക് സ​മീ​പം കി​ണ​റ്റി​ൽ വീ​ണ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചെ​ങ്ങ​ളം അ​റ​യ്ക്ക​ൽ പി.​ആ​ർ. മാ​ധ​വ​ൻ- ക​മ​ലാ​ക്ഷി (മു​ൻ പ​ഞ്ചാ​യ​ത്തം​ഗം) ദ​മ്പതി​ക​ളു​ടെ മ​ക​ൻ ജ​ഗ​ദീ​ഷ് ബാ​ബു (ഓ​മ​ന​ക്കു​ട്ട​ൻ -62) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. കി​ണ​റി​ന്‍റെ സ​മീ​പ​ത്തെ മ​ര​ത്തി​ന്‍റെ ശി​ഖ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ട​യി​ൽ കമ്പ് ഒ​ടി​ഞ്ഞ് അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന്, നാ​ട്ടു​കാ​രും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രധാന പ്രതി അറസ്റ്റിൽ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ ഷൈ​നി കു​മ​ര​കം അ​ക്ക​ര​ച്ചി​റ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​മ​ൽ (ഉ​ണ്ണി), അ​നു​പ​മ (ഉ​ണ്ണി​മാ​യ).

shortlink

Related Articles

Post Your Comments

Related Articles


Back to top button