ലക്നൗ: ഒരു പബ്ബിന് മുന്നിൽ നടന്ന സംഘടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലക്നൗവിലെ വിഭൂതിഖണ്ഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അൺപ്ലഗ്ഡ് കഫേയിലാണ് സംഭവം. രണ്ട് സ്ത്രീകൾ പബ്ബിന് മുന്നിൽ ഒരു പുരുഷനെ മർദ്ദിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്.
പുരുഷൻ എന്തോ സംസാരിക്കാൻ ശ്രമിക്കുമ്പോൾ, ഒരു സ്ത്രീ ക്രൂരമായി ചുവരിൽ നിന്ന് ഒരു പൂച്ചട്ടി എടുത്ത് പുരുഷന്റെ മുതുകിൽ ഇടിക്കുകയായിരുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുന്നുവെന്ന് മനസ്സിലാക്കിയതോടെ സമീപത്ത് നിന്ന ബൗൺസർമാർ ഇടപെട്ട് സംഘർഷം അവസാനിപ്പിച്ചു.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട സംഭവം: സരിതയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്. അതേസമയം, സംഭവത്തിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നൽകിയാൽ 144 വകുപ്പ് ചുമത്തി നടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
Fierce fight between boys and girls in the unplugged cafe of Vibhutikhand police station area of #Lucknow #Trending #Viralvideo #India pic.twitter.com/vMQrArO3eZ
— IndiaObservers (@IndiaObservers) July 23, 2022
Post Your Comments