അബുദാബി: ജൂലൈ 30 ന് സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ. ഹിജ്‌റ വർഷാരംഭം പ്രമാണിച്ചാണ് യുഎഇയിൽ അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളത്തോടു കൂടിയ അവധിയായിരിക്കും ലഭിക്കുക. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഇൻഡിഗോ വിമാനത്തിനുള്ളിൽ ഐപിഎസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം: രക്ഷകയായി ‘ഡോക്ടർ’ ഗവർണർ തമിഴിസൈ
അതേസമയം, ഒമാനിൽ ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജ്‌റ വർഷാരംഭം പ്രമാണിച്ചാണ് ഒമാൻ പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കും. ഹിജ്‌റ കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തീയതിയാണ്. ഹജ് കർമം നടക്കുന്ന അറബി മാസമായ ദുൽഹജ്ജ് പൂർത്തിയാകുന്നതോടെ ഹിജ്‌റ വർഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയതി ഹിജ്‌റ വർഷം 1444 ആരംഭിക്കുകയും ചെയ്യും.
Post Your Comments