
തൃശ്ശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താൻ തീരുമാനമായി. രാവിലെ 10 ന് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ കൂടി തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ ടാമിന്റെ അഞ്ച് സെന്റിമീറ്ററാണ് തുറന്നിട്ടുള്ളത്. മണലി, കരുവന്നൂര്‍ പുഴകളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments