മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ സര്‍വകലാശാലയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയായ ബാസിലനിലെ മുന്‍ മേയറും എക്സിക്യൂട്ടീവ് അസിസ്റ്റന്റും യൂണിവേഴ്സിറ്റി സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പട്ടത് എന്നാണ് പ്രാഥമിക വിവരം. വെടിവെയ്പ്പ് നടന്ന സ്ഥലത്തെ മേയര്‍ ജോയി ബെല്‍മോണ്ടെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
Read Also: ഒഡിഷയിൽ നിന്നും മനുഷ്യക്കടത്ത്: മൂന്ന് കൗമാരക്കാരികളെ രക്ഷപ്പെടുത്തി,തൃശ്ശൂരില്‍ യുവാവ് പിടിയില്‍
സബര്‍ബന്‍ ക്യൂസോണ്‍ നഗരത്തിലെ അറ്റെനിയോ ഡി മനില സര്‍വകലാശാലയുടെ ഗേറ്റിന് സമീപം വെച്ചായിരുന്നു ദാരുണമായ വെടിവെയ്പ്. അക്രമത്തിന് പിന്നാലെ രണ്ട് പിസ്റ്റളുമായി എത്തിയ തോക്കുധാരിയെ സ്ഥലത്ത് നിന്നും പിടികൂടുകയും ചെയ്തു. സര്‍വ്വകലാശാല അടച്ചുപൂട്ടുകയും ലോ സ്‌കൂളിലെ ബിരുദദാന ചടങ്ങ് റദ്ദാക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ ഗെസ്മുണ്ടോ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ യാത്ര മാറ്റിവെച്ചതായി അറിയിച്ചു.
Post Your Comments