ചങ്ങനാശേരി: പായിപ്പാട് വാഴപ്പറമ്പിൽ കുഞ്ഞപ്പൻ വധക്കേസിൽ പ്രതിയായിരുന്ന മകൻ ജോസഫ് തോമസിനെ കുറ്റവിമുക്തനാക്കി കോടതി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് കുറ്റവിമുക്തനെന്ന് കണ്ടെത്തി വെറുതെ വിട്ടത്.
2019 സെപ്റ്റബർ 17-നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷൻ ഹാജരാക്കിയ 27 സാക്ഷികളുടെയും സീനിയർ പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടേഴ്സ്, ഫിംഗർ പ്രിന്റ് വിദഗ്ധർ, സൈന്റിഫിക്ക് ഓഫീസർ എന്നിവരുടെ എല്ലാ തെളിവുകളും വാദങ്ങളും തള്ളിയാണ് വിധി വന്നിരിക്കുന്നത്.
Read Also : അനാക്കോണ്ടയെ തോലുകളഞ്ഞ് കനലിൽ ചുട്ടെടുത്ത് ഫിറോസ്: വീഡിയോ വൈറൽ
മൂന്നു വർഷം തുടർച്ചയായി ജോസഫ് തോമസ് ജാമ്യം ലഭിക്കാതെ ജയിലിലായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകൻ ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ ആണ് ഹാജരായത്.
Post Your Comments