
തിരുവനന്തപുരം: ഇന്നലെ ചിന്തന്‍ ശിബിരത്തിന് എത്താതിരുന്നതില്‍ വിശദീകരണവുമായി കെ മുരളീധരന്‍ എം.പി. മകന്റെ വിവാഹമായതിനാലാണ് ഇന്നലെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നും പാര്‍ട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോള്‍ നേതാക്കള്‍ മാറി നില്‍ക്കുന്നത് ശരിയല്ല എന്നാണ് തന്റെ നിലപാടെന്നും മുരളീധരന്‍ വ്യക്തമാക്കി. ആരെയും മാറ്റി നിര്‍ത്തരുതെന്നും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തീരുമാനം നടപ്പാക്കുന്നിടത്താണ് ചിന്തന്‍ ശിബിരത്തിന്റെ വിജയം. മുന്നണിയില്‍ നിന്ന് പോയവര്‍ക്ക് നോ എന്‍ട്രി ബോര്‍ഡ് വയ്‌ക്കേണ്ട. മുന്നണി വിട്ടവരെ തിരികെ കൊണ്ടു വരണം.
യു.ഡി.എഫ് ശക്തമായിട്ട് വേണം മുന്നണി വിപുലീകരണം നടത്താൻ. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സാധ്യതയുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments